Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Truck Driver

ടൂ​റി​സ്റ്റ് ബ​സി​ല്‍ ഉ​ര​സി​യ ട്ര​ക്ക് നി​ര്‍​ത്താ​തെ പോ​യി; ഡ്രൈ​വ​ര്‍​ക്കും സ​ഹാ​യി​ക്കും ക്രൂ​ര​മ​ര്‍​ദ​നം

കൊ​ച്ചി: ടൂ​റി​സ്റ്റ് ബ​സി​ല്‍ ഉ​ര​സി​യ ശേ​ഷം നി​ര്‍​ത്താ​തെ പോ​യെ​ന്ന് ആ​രോ​പി​ച്ച് ട്ര​ക്ക് ഡ്രൈ​വ​ര്‍​ക്കും സ​ഹാ​യി​ക്കും ക്രൂ​ര​മ​ര്‍​ദ​നം. ആ​ലു​വ മു​ട്ട​ത്ത് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ട്ര​ക്കി​നു​ള്ളി​ല്‍ ക​യ​റി ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും മ​ര്‍​ദി​ച്ച സം​ഘം ട്ര​ക്കി​ന്‍റെ ചി​ല്ലും ത​ക​ര്‍​ത്തു.

പ​ഴ​നി​യി​ല്‍ നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന യാ​ത്രാ​സം​ഘ​മാ​ണ് ട്ര​ക്ക് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​ത്. ടൂ​റി​സ്റ്റ് ബ​സ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും വ​ന്ന ട്ര​ക്കി​ല്‍ ഉ​ര​സു​ക​യാ​യി​രു​ന്നു. നി​ര്‍​ത്താ​തെ പോ​യ ട്ര​ക്കി​നെ ആ​ലു​വ മു​ട്ടം മെ​ട്രോ സ്‌​റ്റേ​ഷ​ന് അ​ടു​ത്തു വ​ച്ച് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത് നി​ര്‍​ത്തി മ​ർ​ദി​ച്ചു.

ട്ര​ക്കി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ഉ​ള്ളി​ല്‍ ക​യ​റി മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ആ​ളു​ക​ളെ പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ആ​ലു​വ പോ​ലീ​സ് എ​ത്തി ട്ര​ക്കി​നു​ള്ളി​ല്‍ ക​യ​റി ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച രാ​ജേ​ഷ് എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

Latest News

Corehub Up